Web Desk

തി​രു​വ​ന​ന്ത​പു​രം

January 28, 2020, 3:47 pm

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസാണോ? ഷിനു ശ്യാമളനു പറയാനുള്ളത് ഇതാണ്

Janayugom Online

ലയാളിയും ചില സ്ത്രീ സദാചാര ബോധവും എന്ന വിഷയത്തെ പറ്റി ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായതുകൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളതുകൊണ്ടാണ് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ഉടനീളം നമുക്ക് കാണാൻ കഴിയുന്നത് മലയാളിയുടെ സദാചാര ബോധത്തിന് നേരെയുള്ള ചുട്ട മറുപടിയാണ്. പോസ്റ്റിന്റെ പൂർണ രൂപം.

മലയാളിയും ചില സ്ത്രീ സദാചാര ബോധവും…

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായത് കൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളത് കൊണ്ടാണ്.

ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല, അവൾക്ക് എന്താണോ സൗകര്യമായി തോന്നുന്നത് അവൾ അത് ധരിക്കുന്നു.

വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് എന്ന് എല്ലാ ദിവസവും തന്നെ മദ്യപിക്കുന്ന പുരുഷന്മാർ പറയുന്നത് കേൾക്കാം. എന്താല്ലേ?

ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും. അവന് എന്തുമാകാം എന്ന് അവനോട് ആരാ പറഞ്ഞേ?

എല്ലാവരോടും മിണ്ടുന്ന പെണ്ണിനെ വളയ്ക്കാൻ എളുപ്പമാണ് എന്നത് വെറുതെയാണ്. അവരിൽ നിന്ന് രണ്ടെണ്ണം കിട്ടാൻ സാധ്യത കൂടുതലാണ് എന്നെ തോന്നുന്നുള്ളൂ.

“Nev­er judge a book by its cov­er” എന്ന് പറയുന്നത് പോലെ “Nev­er judge a woman by the dress or lifestyle she fol­lows, talk to her and know her your­self rather than hear­ing it from others”.

പുരുഷനെ പോലെയല്ല സ്ത്രീ ഒതുങ്ങി അടങ്ങി ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരെ വേണം ആദ്യം തിരുത്താൻ. കാലിന്മേൽ കാൽ വെച്ചു മുതിർന്നവരുടെ മുന്നിലോ ഉമ്മറത്തോ ഇരിക്കാൻ പാടില്ല എന്ന് പെണ്കുട്ടികളെ മാത്രം പഠിപ്പിക്കുന്ന അമ്മമാരെ വേണം തിരുത്താൻ. അത്തരം വീട്ടുകാരെ വേണം ആദ്യം ഉപദേശിക്കാൻ.

പെണ്ണ് എന്നത് എച്ചിൽ പാത്രം കഴുകാനോ, ഭർത്താവിന്റെ ബാക്കി വെച്ച പാത്രത്തിൽ കഴിക്കേണ്ടവളോ അല്ല. അവൾ അവളാണ്. അവൾക്ക് സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ട്. അത് ഇല്ലാതെയാക്കുന്ന രീതിയിൽ അവളെ വളർത്തരുത്. അവളെ മാത്രമല്ല, ആണ്മക്കളെയും സ്ത്രീകളെ ബഹുമാനിക്കുവാനും സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് പറഞ്ഞും ആ രീതിയിൽ അവനെ വളർത്തുകയും വേണം. പുരുഷന് മേലെയോ കീഴയോ അല്ല അവളുടെ സ്ഥാനം, അവൾക്ക് സ്ഥാനം പുരുഷന് ഒപ്പം കൊടുക്കണം. അത് വീടുകളിൽ നിന്ന് തന്നെ തുടങ്ങണം.

Woman empow­er­ment should begin at home

Eng­lish sum­ma­ry: Shinu Sya­malan’s viral Face­book post

you may also like this video