Web Desk

കൊച്ചി

March 23, 2020, 1:02 pm

കൊവിഡ്19; ലക്ഷദ്വീപിലേയ്ക്കുള്ള എല്ലാ കപ്പൽ സർവ്വീസുകളും നിർത്തി വെച്ചു

Janayugom Online

കൊവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഒരു അറിയിപ്പ് ഉണ്ടാകും വരെ ലക്ഷദ്വീപിലേയ്ക്കുള്ള എല്ലാ കപ്പൽ സർവ്വീസുകളും നിർത്തി വെച്ചു.ചരക്ക് കപ്പൽ സർവ്വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 13 സംസ്ഥാനങ്ങളിലെ 80 ജില്ലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിനെ 19 നെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.

കാസർകോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിച്ചു. അവശ്യ സർവ്വീസുകൾ മുടക്കാതെയും കടകൾ പൂർണ്ണമായും അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.

you may also like this video;