19 April 2024, Friday

കേന്ദ്രമന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ ബാല്‍ താക്കറെയുടെ പ്രതിമ ശുദ്ധീകരിച്ച് ശിവസേന പ്രവര്‍ത്തകര്‍

Janayugom Webdesk
August 20, 2021 12:39 pm

കേന്ദ്രമന്ത്രി നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന് പിന്നാലെ ബാല്‍ താക്കറെയുടെ പ്രതിമ ശുദ്ധീകരിച്ച് ശിവസേന പ്രവര്‍ത്തകര്‍. നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ച് ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തി.

ബിജെപി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍ക്കിലെ ബാല്‍ താക്കറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. ബാല്‍ താക്കറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് റാണെയെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു.

2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താക്കറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ ബിജെപിയിലെത്തി.
eng­lish summary;Shiv Sena activists clean Bal Thack­er­ay stat­ue after Union Min­is­ter’s visit
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.