December 5, 2022 Monday

Related news

August 16, 2022
November 25, 2021
November 12, 2021
November 11, 2021
October 21, 2021
September 20, 2021
September 9, 2021
September 9, 2021
August 2, 2021
May 10, 2021

കങ്കണയുടെ ചിത്രം കത്തിച്ചും അസഭ്യവർഷം നടത്തിയും ശിവസേന

Janayugom Webdesk
മുംബൈ
September 5, 2020 7:51 pm

മുബൈ പൊലീസിന്റെ ആവര്‍ത്തിച്ചുള്ള നിസംഗതയെ രൂക്ഷമായി വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശിവസേനയുടെ പ്രതിഷേധം. വ്യാപകമായി താരത്തിന്റെ ചിത്രം കത്തിച്ചും അസഭ്യം ചൊരിഞ്ഞുമാണ് ശിവസേനയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ പ്രതികരിക്കുമ്പോള്‍ കങ്കണ റണാവത്ത് മുംബൈ പാക് അധീന കാശ്മീരിനെ പോലെയാണെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുര്‍ന്ന് റാവത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിരുന്നതായി താരം ആരോപിച്ചിരുന്നു. 

താരത്തിന്റെ പരാമര്‍ശം മുംബൈ പൊലീസിനെ അപമാനിക്കുന്ന തരത്തിലാണെന്നാരോപിച്ച് രംഗത്ത് വന്ന ശിവസേന വ്യാപകമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ശിവസേനയുടെ മഹിളാ വിഭാഗമായ ദ്വിൻദോഷി വിദാൻ സഭ തെരുവിലിറങ്ങി കങ്കണയുടെ ചിത്രത്തില്‍ ചെരിപ്പൂരി അടിക്കുകയും കോലം കത്തിച്ച് അസഭ്യം ചൊരിഞ്ഞും പ്രതിഷേധിച്ചു. തനിക്ക് നേരെയുള്ള സൈബര്‍ അക്രമങ്ങള്‍ക്കും മറ്റുമെതിരെ മുംബൈ പൊലീസ് ആവര്‍ത്തിച്ച് നിസംഗ സമീപനം സ്വീകരിക്കുന്നുവെന്നും, ബോളിവുഡ് മാഫിയയെക്കാളും ഭയക്കേണ്ടത് മുംബൈ പൊലീസിനെയാണ് എന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. 

ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസിനെ വിശ്വാസമില്ലെങ്കില്‍ ഇനി മുംബൈയിലേക്ക് വരേണ്ടതില്ലെന്ന് ശിവസനേന നേതാവായ റാവത്ത് ഭീഷണിപ്പടുത്തിയതായി താരം പറഞ്ഞു. ശിവസേനാ നേതാവിന്റെ ഭീഷണിയുടെ തുടര്‍ച്ചയായി മുംബൈയിലേക്ക് താന്‍ വരുന്ന ദിവസം മുന്‍കൂട്ടി അറിയിച്ചുകൊണ്ടാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഈ മാസം ഒന്‍പതിന് നാട്ടിലെത്തുമെന്നും തടയാന്‍ പറ്റുമെങ്കില്‍ കാണട്ടെയന്നുമായിരുന്നു റാവത്തിന് മറുപടിയുമായ് താരം ട്വീറ്റ് ചെയ്തത്.

ENGLISH SUMMARY:Shiv Sena burns Kan­gana’s pic­ture and con­ducts obscene year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.