20 April 2024, Saturday

Related news

March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024
August 19, 2023
July 12, 2023
July 8, 2023
July 3, 2023
July 2, 2023

ജാവേദ് അക്തറിനെ വിമര്‍ശിച്ച് ശിവസേന

Janayugom Webdesk
മുംബൈ
September 6, 2021 8:42 pm

അഫ്ഗാനിസ്ഥാനിൽ ഭരണംപിടിച്ച താലിബാനെ സംഘപരിവാറുമായി താരതമ്യംചെയ്ത കവി ജാവേദ് അക്തറിനെ വിമര്‍ശിച്ച് ശിവസേന. ഇത്തരം താരതമ്യങ്ങള്‍ ഹിന്ദു സംസ്‌കാരത്തോടുള്ള അനാദരവാണെന്ന് ശിവസേന പറഞ്ഞു. ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം താരതമ്യങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തണെന്നും ശിവസേന മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു. 

‘ചിലര്‍ എല്ലാവരേയും താലിബാനുമായി താരതമ്യം ചെയ്യുന്നതാണ് സമൂഹത്തിനും മനുഷ്യവര്‍ഗത്തിനും ഏറ്റവും വലിയ ഭീഷണി. ജനാധിപത്യ രാജ്യങ്ങളല്ലാത്ത പാകിസ്ഥാനും ചൈനയും അഫ്ഗാനിലെ താലിബാനെ പിന്തുണയ്ക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ വ്യക്തി സ്വാതന്ത്യം മാനിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. അതിനാല്‍ ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്.’ — സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.
eng­lish summary;Shiv Sena crit­i­cizes Javed Akhtar
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.