June 5, 2023 Monday

Related news

June 2, 2023
May 23, 2023
May 4, 2023
April 19, 2023
April 14, 2023
April 13, 2023
April 13, 2023
April 11, 2023
April 8, 2023
April 7, 2023

വി ഡി സവര്‍ക്കറെ പറ്റിയുളള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ശിവസേന മുഖപത്രവും

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2023 11:06 am

വി ഡി സവര്‍ക്കറെപറ്റിയുളള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ശിവസനേമുഖ പത്രവും
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല,മറിച്ച് ഗാന്ധിയാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്തു വന്നതിനു പിന്നാലെ പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലും രാഹുലിനെതിരെ വിമര്‍ശനം.

സവര്‍ക്കറെ അധിക്ഷേപിച്ച് സത്യത്തിന്‍റെ പോരാട്ടത്തില്‍ വിജയിക്കാന്‍ രാഹുലിന് കഴിയില്ലെന്നാണ് മുഖപ്രസംഗം സൂചിപ്പിക്കുന്നു.അടിമത്തത്തിനും, ബ്രട്ടീഷ് ഭരണത്തിനുമെതിരേ പോരാടിയ വ്യക്തിയാണ് സവര്‍ക്കറെന്നും,രാഹുലിന്‍റെ അപമാനം സഹിക്കുന്നില്ലെന്നും പറയുന്നു.

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധിയെന്നാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാമ്‌നയുടെ എഡിറ്റോറിയല്‍.എന്റെ പേര് സവര്‍ക്കറല്ല എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രസ്താവനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

എന്തൊക്കെയായാലും സവര്‍ക്കറിലുള്ള ജനങ്ങളുടെ വിശ്വാസം പോകില്ല,എഡിറ്റോറിയല്‍ പറയുന്നുവി ഡി സവര്‍ക്കര്‍ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും പറഞ്ഞ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: Shiv Sena mouth­piece crit­i­ciz­ing Rahul Gand­hi’s com­ment on VD Savarkar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.