ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു

Web Desk
Posted on November 11, 2019, 9:06 am

ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി എൻസിപിയുടെ ഉപാധി അംഗീകരിച്ചാണ് രാജി. കേന്ദ്ര മന്ത്രി സഭയിലെ ഏക ശിവസേന അംഗമാണ് അരവിന്ദ് സാവന്ത്. രാജിയിലൂടെ ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന.