Web Desk

മുംബൈ

August 04, 2020, 10:06 pm

അമിത്ഷാ ഐസൊലേഷനിലാണെന്ന് കരുതി ഗെലോട്ട് സന്തോഷിക്കേണ്ടെന്ന് ശിവസേന

Janayugom Online

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞും അശോക് ഗെലോട്ടിന് മുന്നറിയിപ്പ് നല്‍കിയും ശിവസേന മുഖപത്രം. അമിത്ഷാ ഐസൊലേഷനിലാണെന്ന് കരുതി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്തോഷിക്കേണ്ടതില്ലെന്ന് മുഖപ്രസംഗത്തിലൂടെ ശിവസേന മുന്നറിയിപ്പ് നൽകി. എവിടെ ഇരുന്നായാലും രാഷ്ട്രീയകാര്യങ്ങൾ നടപ്പാക്കുന്ന വ്യക്തിയാണ് അമിത്ഷാ എന്നും ‘സാമ്ന’ മുഖപ്രസംഗത്തിൽ പറയുന്നു.

അമിത്ഷാ പങ്കെടുക്കാത്തതിനാൽ ഇന്ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോടിയായുളള തറക്കല്ലിടൽ ചടങ്ങിന്റെ തിളക്കം കുറയുമെന്നും മുഖപ്രസംഗം ആക്ഷേപിക്കുന്നു. ഞായറാഴ്ചയാണ് അമിത്ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച ഡൽഹിയിൽ നടന്ന പൊതുപരിപാടിയിൽ അമിത്ഷാ പങ്കെടുത്തിരിന്നു. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിലും പങ്കെടുത്തു.

മന്ത്രിസഭയിലെ രണ്ടാമനായതിനാൽ പ്രധാനമന്ത്രിയുമായി അടുത്തിടപഴകേണ്ടി വരുന്ന ആളാണ് അമിത്ഷാ. എന്നാൽ രാമന്റെ അനുഗ്രഹമുളളതിനാൽ അമിത്ഷായ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും സംഭവിക്കില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

 

Sub: Shiv Sena slams against Amit Shah and Asok Gehlot

You may like thsi video also