Web Desk

ലണ്ടൻ

July 30, 2020, 10:44 pm

മോഷണം പോയ വിഗ്രഹം ഇന്ത്യയ്ക്ക് കൈമാറും

Janayugom Online

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ അപൂര്‍വ്വ ശിവ വിഗ്രഹം ഇന്ത്യയ്ക്ക് കൈമാറും. ശേഷം ഇത് പുരാവസ്തു വകുപ്പിന് കീഴിലായിരിക്കും സൂക്ഷിക്കുക. രാജസ്ഥാനിലെ ഘടേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും 1998ലാണ് വിഗ്രഹം മോഷ്ടിക്കപ്പെടുന്നത്.
പിന്നീട് ഇത് ബ്രിട്ടണിലേയ്ക്ക് കടത്തുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പ്രതിഹാര രീതിയിലുള്ള നടേശരാജ അല്ലെങ്കില്‍ നടേശ മൂര്‍ത്തി വിഗ്രഹമാണ് മോഷണം പോയത്. 2003ലാണ് ഇന്ത്യയില്‍ നിന്നും വിഗ്രഹം കടത്തിയ വിവരം പുറംലോകമറിയുന്നത്. ബ്രിട്ടണിലെ പുരാവസ്തു സൂക്ഷിപ്പുകാരനായ വ്യാപാരിയുടെ പക്കല്‍ നിന്നുമാണ് വിഗ്രഹം കണ്ടെത്തുന്നത്.
2005ല്‍ വിഗ്രഹം ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യൻ ഹൈക്കമ്മിഷണറെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ 2017 ലാണ് ഇത് രാജസ്ഥാനിലെ ഘടേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹമാണെന്ന് പരിശോധനയിലൂടെ പുരാവസ്തു വകുപ്പ് കണ്ടെത്തുന്നത്. 2017ൽ ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് ബ്രിട്ടനിലേക്ക് കടത്തിയ ബ്രഹ്മ‑ബ്രഹ്മണി ശില്പം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ട് വന്നിരുന്നു.