Web Desk

കൊച്ചി ;

October 28, 2020, 4:54 pm

ഇ ഡി വിചാരണയ്ക്ക് മുൻപിൽ മാധ്യമ വിചാരണ ‚ഷുഭിതനായി ശിവശങ്കർ

Janayugom Online

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ‚കസ്റ്റഡിയിലായ മുൻ പ്രിൻ സിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ കൊച്ചിയിലെത്തുന്നതുവരെ മാധ്യമങ്ങളുടെ ഓട്ടപാച്ചിലും ഒടുവിൽ കൂട്ടയിടിയും .എം സി റോഡിൽ നിന്ന് ആലപ്പുഴ വഴി അരൂരിൽ നിന്ന് ഇടക്കൊച്ചി കയറി കണ്ണങ്ങാട്ട് പാലം വഴി എറണാകുളം ജോസ് ജംഗ്ഷൻ എത്തി അവിടെ നിന്ന് ഇടത് തിരിഞ്ഞു കളക്ടറുടെ ഔദ്യോഗിക വസതി ‚മഹാരാജാസ് കോളെജിന്റെ പിറകുവശം വഴി ഫാഷൻസ്ട്രീറ്റിലെ ഓഫീസിൽ എത്തുമ്പോൾ സിനിമാ സ്റ്റൈലിൽ ശിവശങ്കരൻ ഷെവർലെ കാർ ചവിട്ടി നിർത്തുമ്പോൾ ‚പുറകിൽ വന്ന മാധ്യമ വാഹനം അതിനു പിന്നിൽ മുട്ടി .ഇറങ്ങുന്ന ശിവശങ്കരനെ പകർത്താൻ എത്തിയദൃശ്യമാധ്യമ പ്രവർത്തകൻ ‚പുറകിൽ നിന്ന് തുറന്ന വാഹനത്തിന്റെ വാതിൽ തട്ടി വീഴാൻ പോകുന്നു .

കാറിൽ ബെൽറ്റ്‌ ഊരി കൈകെട്ടിയിരുന്ന ശിവശങ്കരൻ പോലീസിനൊട് ഇതെന്തെന്ന് ചോദിച്ചു .പോലീസിന്റെ ബലത്തിൽ പുറത്തിറങ്ങിയ ശിവശങ്കരനെ വളഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാൾ ‚അറസ്റ്റിലാണോ എന്ന് ചോദിച്ചു ‚അറസ്റ്റിലായി എന്ന് മനസിലാക്കി തരാണോയെന്നായിരുന്നു മറുചോദ്യം .പിനീട് സാവധാനം മുഖം തിരിച്ചു മുകളിലേയ്ക്ക് കയറിപ്പോയി .ഇതിനിടയിൽ ഇ ഡി ഓഫീസിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇ ഡി ഓഫീസിലേയ്ക്ക് കയറി പോയി .ഓഫീസിന്റെ വാതിലുകൾ അടഞ്ഞു .ഇനി ചോദ്യം ചെയ്യലിന്റെ സമയം.

ENGLISH SUMMARY: shiv­asankar case updates

YOU MAY ALSO LIKE THIS VIDEO