ഇനി കാൽനൂറ്റാണ്ട് മഹാരാഷ്ട്ര ശിവസേന ഭരിക്കുമെന്ന് സഞ്ജയ് റാവത്ത്

Web Desk
Posted on November 15, 2019, 12:21 pm

മുംബൈ: സംസ്ഥാനത്തെ അടുത്ത സർക്കാരിനെ ശിവസേന നയിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. സർക്കാരിന്റെ കോമൺമിനിമം പ്രോഗ്രാം സംബന്ധിച്ച് എൻസിപിയും കോൺഗ്രസും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അത് സംസ്ഥാന താല്പര്യങ്ങൾ അനുസരിച്ചാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 25 വർഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്ര ഭരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.