മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു

Web Desk

ഭോപാല്‍

Posted on March 23, 2020, 10:04 pm

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാത്രി ഒമ്പത് മണിക്കു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിനു പിന്നാലെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിലെത്തിയത്.