Web Desk

കൊച്ചി

January 25, 2021, 3:02 pm

ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ 27ന് ഹാജരാക്കണം

Janayugom Online

ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ 27ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. 15 കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.എന്‍ഫോഴ്സമെന്റ് ഡയറക്‌ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. പ്രിന്‍സിപ്പല്‍ ജില്ല സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം.ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുന്‍പാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിര്‍ണായക നടപടികള്‍. മസ്‌കത്തിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ലഫീര്‍ മുഹമ്മദിന്‍റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നുവെന്നാണ് മൊഴി

You may also like this video;