Web Desk

കൊച്ചി

November 27, 2020, 2:29 pm

ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും പ്രതി ചേര്‍ക്കും

Janayugom Online

എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലുംപ്രതി ചേർക്കാൻ കസ്റ്റംസ് ശ്രമം .ഒൻപത് തവണ ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന നല്‍കാത്ത മൊഴി ഇപ്പോള്‍ പെട്ടെന്ന് നല്‍കിയതെങ്ങനെയെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍ സംശയം പ്രകടിപ്പിക്കുകയും കോടതി ഇക്കാര്യത്തിലെ സുതാര്യത ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേര്‍ക്കുവാനാണ് കസ്റ്റംസ് നീക്കം.

ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴിനല്‍കിയിരുന്നു. ഇക്കാര്യം ശിവശങ്കരന് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കരനെ അഞ്ചാംപ്രതി ആക്കാനാണ് കസ്റ്റംസിന്റെ ശ്രമം. നിലവില്‍ സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയിലും ശിവശങ്കര്‍ പ്രതിയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളാണ് ശിവശങ്കറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. 

ENGLISH SUMMARY:Shivshankar will also be charged in a dol­lar smug­gling case
You may also like this video