പണത്തോടുള്ള ആവശ്യം കൊണ്ടാണ്‌ അന്ന് ആ ചിത്രങ്ങളിലൊക്കെ അഭിനയിച്ചത്‌: ശോഭനയുടെ വെളിപ്പെടുത്തൽ

Web Desk
Posted on August 05, 2020, 1:14 pm

മലയാളത്തിൽ ഒരുകാലത്ത് പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ശോഭന. 230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച ഭരതനാട്യ നർത്തകി കൂടി ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക ആയി ആയിരുന്നു താരം ഏറ്റവും കൂടുതൽ അഭിനയിച്ചത്.

ഇപ്പോൾ തനിക്ക് പണത്തിനോടുള്ള ആർത്തി മൂലം ഒരു വർഷം ഇരുപത്തിമൂന്ന് ചിത്രങ്ങളിൽ അഭിനയിച്ച സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. ബോളിവുഡിൽ ഓഫർ വരുമ്പോഴും എനിക്ക് തുടരെ മലയാള സിനിമകൾ വരുന്നുണ്ടായിരുന്നു. അമ്മ ബോളിവുഡിൽ പോകാൻ സമ്മതിച്ചില്ല. എന്നാൽ മലയാളത്തിൽ സിനിമകൾ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡിൽ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല.

Actress Shobana Facebook Account Hacked | Espicyfilms.com

ഞാൻ ഒരു വർഷം ഇരുപത്തിമൂന്ൻ സിനിമകൾ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോ തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാൽ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു”. ശോഭന പറയുന്നു. 2013 ൽ തിര എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച ശേഷം 7 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ശോഭന എന്ന താരം അഭിനയ ലോകത്തിൽ മടങ്ങി എത്തിയത്. സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ആ തിരിച്ചു വരവ്.

Eng­lish sum­ma­ry; shob­hana about her cin­e­ma life

You may also like this video;