March 28, 2023 Tuesday

ശോഭന ജോഹ്‌റി വര്‍മയെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു

പി പി ചെറിയാന്‍
ഷിക്കാഗോ
March 19, 2020 7:39 pm

ഇന്ത്യന്‍ അമേരിക്കന്‍ വംശജ ശോഭന ജോഹ്‌റി വര്‍മയെ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെയും
ബോധവല്‍ക്കരിക്കുന്നതിനുള്ള ലെയ്‌സണ്‍ ഓഫിസറായി ഷിക്കാഗോ ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയില്‍ ഇന്ത്യന്‍ അമേരിക്കന്‍
വംശജ നിയമിതയാകുന്നത്.ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കു ഹിന്ദിയുള്‍പ്പെടെയുള്ള ഭാഷയില്‍ സഹായം നല്‍കുന്നതിനും ശരിയായ വോട്ടിങ്ങ് അവകാശം ഉപയോഗിക്കുന്നതിനും വിവിധ ഭാഷാ പരിജ്ഞാനമുള്ള തിരഞ്ഞെടുപ്പ് ജഡ്ജിമാരെയും ഓഫിസര്‍മാരെയും കണ്ടെത്തി നിയമിക്കുന്നതിനുള്ള ഉപദേശം നല്‍കുക എന്നതാണ് ശോഭനയുടെ മുഖ്യചുമതല. ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ് വര്‍മ.

2011 മുതല്‍ നിലവിലുള്ള ഫെഡറല്‍ ലൊ അനുസരിച്ച് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കു പ്രത്യേകിച്ച് ഏഷ്യന്‍ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുന്നതിനാവശ്യമായ സഹായം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ടവരെ തിരഞ്ഞെടുപ്പു ദിവസം നിയമിക്കണമെന്ന്.അനുശാസിക്കുന്നുണ്ട്. സ്പാനിഷ്, ചൈനീസ് ഭാഷ സംസാരിക്കുന്നവര്‍ക്കും ഇവരുടെ സേവനം ആവശ്യമാണ്. അഡ്വാന്‍സിങ്ങ് ജസ്റ്റിസ് ഷിക്കാഗോയും, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പോളിസി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഷിക്കാഗോ ഇലക്ഷന്‍കമ്മീഷനില്‍ 2011 മുതല്‍ ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. വര്‍മയെ
നിയിക്കുന്നതിനുള്ള തീരുാനം സംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തു.

ENGLISH SUMMARY: Shob­hana johari appoint­ed as liai­son officer

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.