Web Desk

ലഖ്നൗ

January 12, 2020, 7:32 pm

യോഗിയുടെ യുപിയിൽ നിന്ന് അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Janayugom Online

അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കു പ്രകാരം 2018ൽ 4322 ബലാത്സംഗക്കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ദിവസം 12 ബലാത്സംഗ കേസുകള്‍ എന്ന നിരക്കില്‍.

2018 ൽ 144 പെൺകുട്ടികളാണ് യുപി യിൽ പീഡനത്തിനിരയായത്. ദിവസം 55 എന്ന കണക്കില്‍ കുട്ടികള്‍ക്കെതിരെ ഒരു വര്‍ഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2444 മരണങ്ങളാണ് 2018ല്‍ ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ 59,445 അതിക്രമ കേസുകളാണ് 2018ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിസത്തില്‍ 162 അതിക്രമങ്ങള്‍. 2017നെക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്.

Eng­lish sum­ma­ry: Shock­ing fig­ures of atroc­i­ties emerge from Yogi’s UP

YOU MAY ALSO LIKE THIS VIDEO