19 April 2024, Friday

Related news

December 21, 2023
October 26, 2023
February 5, 2023
January 20, 2023
January 1, 2023
December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022

പറിച്ചുമാറ്റാനാവാത്ത ജീവിതങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഷൂ ബോക്സ്

രാജഗോപാല്‍ രാമചന്ദ്രന്‍
March 19, 2022 7:48 pm

പ്രയാഗ് രാജ് ആയി മാറിക്കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ വലിയ നഗരമായ അലഹബാദിന്റെ നഗരവല്‍ക്കരണം ഒരു സാധാരണ സിനിമാ തിയേറ്റര്‍ ഉടമയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതെങ്ങനെയെന്നാണ് ഫറാസ് അലി സംവിധാനം ചെയ്യുന്ന ഷൂ ബോക്സ് എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മാധവ് ചാറ്റര്‍ജിയുടെ ജീവനാഡിയായ പാലസ് തിയേറ്റര്‍ നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി തിയേറ്റര്‍ കോംപ്ലക്സാക്കി മാറ്റാനുള്ള ശ്രമത്തെ മാധവും മകളായ മംപുവും ചേര്‍ന്ന് എതിര്‍ക്കാന്‍ ശ്രമിക്കുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട മംപു വിദ്യാര്‍ത്ഥികാലത്ത് സ്കൂളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവളെ ബോര്‍ഡിംഗിലേക്കാക്കാന്‍ മാധവിനെ നിര്‍ബന്ധിതനാക്കുന്നു.

രണ്ടു നഗരത്തില്‍ ജീവിച്ചിക്കുന്ന അച്ഛനും മകളും തമ്മില്‍ കാത്തുസൂക്ഷിക്കുന്ന സ്നേഹം പോലെ തന്നെ തീവ്രമാണ് അവര്‍ക്ക് ജീവനോപാധിയായിരുന്ന തീയേറ്ററിനോടുള്ള സ്നേഹവും. നഗരവല്‍ക്കരണത്തിന്റെ പേരില്‍ തിയേറ്റര്‍ മന്ദിരം ഇടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഘട്ടത്തില്‍ വിജയം നേടുന്നു. പണം കൊണ്ടും ആള്‍ബലം കൊണ്ടും അവര്‍ക്ക് നേരെ പോരാടാനാവാതെ മംപു പകച്ചുനില്‍ക്കുന്നിടത്താണ് ചിത്രം പൂര്‍ത്തിയാവുന്നത്.

പഠനത്തിനിടയില്‍ എക്സ്പിരിമെന്റിന്റെ ഭാഗമായി ഒരു ഷൂബോക്സിനുള്ളില്‍ കുഞ്ഞ് ലെന്‍സ് വച്ച് മംപു സൃഷ്ടിക്കുന്ന സിനിമാ പ്രൊജക്ഷന്‍ സംവിധാനം മാധവ് അവളില്‍ നിന്നും പിടിച്ചുവാങ്ങുന്നുണ്ട്. മാധവിന്റെ മരണ ശേഷം അയാള്‍ സൂക്ഷിച്ചുവച്ചിരുന്ന ആ ഷൂ ബോക്സ് അവള്‍ കണ്ടെത്തുന്നുണ്ട്. കള്ളം പറയുന്നതിന്റെ പേരില്‍ മംപുവിനെ കുട്ടിക്കാലത്ത് തല്ലുന്ന മാധവിന് പില്‍ക്കാലത്ത് പുകവലിയെന്ന ദുശ്ശീലം ഒഴിവാക്കാനാവാതെ വരുമ്പോള്‍ നിരവധി കള്ളങ്ങള്‍ മംപിന് മുന്നില്‍ പറയേണ്ടി വരുന്നുണ്ട്. തീവ്രമായ അച്ഛന്‍ മകള്‍ ബന്ധം ഈ ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്.

പൊളിച്ചുമാറ്റുന്നതല്ല പുനരുദ്ധരിക്കുന്നതാണ് വികസനം എന്നതാണ് ഷൂ ബോക്സ് ചര്‍ച്ച ചെയ്യുന്ന വികസന സ്വപ്നം. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ പോയ ഫറാസ് അലിയ്ക്കുണ്ടായ ചില അനുഭവങ്ങളാണ് സിനിമയുടെ നിര്‍മ്മിതിക്ക് കാരണമായത്. പൂര്‍ണ്ണേന്ദു ഭട്ടാചാര്യ മാധവ് ചാറ്റര്‍ജിയെയും അമൃത ഭാഗി മംപുവിനെയും വെള്ളിത്തിരയിലെത്തിച്ചു.

eng­lish sum­ma­ry; shoe box film review

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.