റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനു കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. സ്വന്തം തോക്കിൽ നിന്നു തന്നെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഗുജറാത്തിലെ ജുനഗധ് സ്വദേശി ദേവദാൻ ബക്കോത്ര (31) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴു മണിയോടെ മുംബൈ പെഡർ റോഡിലുള്ള അംബാനിയുടെ 27 നിലയുള്ള ബംഗ്ലാവിനു പുറത്ത് സിആർപിഎഫിന്റെ സെക്യൂരിറ്റി പോസ്റ്റിൽ ഡ്യൂട്ടിക്കിടെയാണ് ദേവദാന് വെടിയേറ്റത്. ദേവദാൻ കാലിടറി വീണപ്പോൾ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ ദേവദാന്റെ നെഞ്ചിൽ തുളച്ചുകയറി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.