November 29, 2022 Tuesday

Related news

August 19, 2022
August 6, 2022
June 2, 2022
December 3, 2021
September 20, 2021
May 25, 2021
May 14, 2021
May 10, 2021
May 9, 2021
May 7, 2021

ന്യൂയോര്‍ക്കില്‍ വെടിവയ്പ്പ്; നാലുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

Janayugom Webdesk
ന്യൂയോര്‍ക്ക്
May 9, 2021 8:57 am

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പില്‍ നാല് വയസുകാരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബത്തിന് പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് സെവന്‍ത് അവന്യൂ, 44 സ്ട്രീറ്റ് കവലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യൂയോര്‍ക്ക് പോലിസ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാനെത്തിയതായിരുന്നു കുടുംബം. ഇതിനിടയിലാണ് വെടിവയ്പ്പ് നടന്നത്.

46 കാരിയുടെയും 23 കാരിയുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മാന്‍ഹട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകട നിലയിലല്ലെന്നും ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൈംസ് സ്‌ക്വയറില്‍ നാലുപേര്‍ തമ്മിലുണ്ടായ വാക്കിതര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ പോലിസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല. സാക്ഷിമൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ്.

Eng­lish Sum­ma­ry : Shoot out at New York Time Square

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.