ബാറില്‍ വീണ്ടും വെടിവെയ്പ്പ്: അമേരിക്കയില്‍ ഇന്ന് പൊലിഞ്ഞത് നാല് ജീവനുകള്‍

Web Desk
Posted on October 06, 2019, 4:42 pm

കനാസ്സിറ്റി: അമേരിക്കയിലെ മിസൗരിയിലെ കനാസ് സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കനാസ്സിറ്റിയിലെ ബാറില്‍ അതിക്രമിച്ചു കയറിയ അക്രമികളാണ് ബാറിലുണ്ടായിരുന്നവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. പ്രാദേശിക സമയം 6.30നാണ് അക്രമികള്‍ വെടിവെയ്പ്പ് നടത്തിയത്. ഒമ്പതുപേര്‍ക്ക് വെടിയേറ്റു. ഇതില്‍ നാലുപേര്‍ തല്‍ക്ഷണം മരിച്ചു. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.