Web Desk

ചണ്ഡീഗഢ്:

February 13, 2021, 9:39 am

ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെയ്പ്പ്; അഞ്ച് മരണം

Janayugom Online

ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് മരണം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് സംഭവ സ്ഥലത്ത് മരിച്ച്. അക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് ഹരിയാനയിലെ റോത്തക്കിൽ സംഭവം നടന്നത്. മുൻവൈരാ​ഗ്യമാണ് അക്രമണത്തിന് കാരണമെന്ന് കരുതുന്നത്. മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചു. 

ENGLISH SUMMARY:Shooting at wrestling train­ing cen­ter; Five deaths
You may also like this video