പൊലീസ് വേഷത്തിൽ എത്തിയ അക്രമി 16 പേരെ വെടിവെച്ചു കൊലപ്പെടുത്തി. കാനഡയിലെ നോവ സ്കോഷയിലാണ് സംഭവം. പൊലീസ് വാഹനത്തിൽ എത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗബ്രിയൽ വാർട്മെൻ എന്ന ആളാണ് വെടിവെപ്പു നടത്തിയത്. അക്രമത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചു. ആക്രമണത്തിൽ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ഹെയ്ഡ് സ്റ്റിവന്സ്റ്റണ് ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ചയാണ് യുവാവ് പൊലീസ് വേഷത്തിൽ അക്രമണത്തിന് ഇറങ്ങിയത്. നോവ സ്കോഷയിലെ വിവിധ സ്ഥലങ്ങളിലായാണ് ഇയാൾ അക്രമണം നടത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങി ഇയാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ വീടിന് പുറത്ത് ഇറങ്ങരുതെന്ന് ആളുകളോട് പൊലീസ് നിർദേശിച്ചു. പലസ്ഥലങ്ങളിലായി വെടിവെപ്പ് നടത്തിയതിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.
English Summary; shooting: Gunman killed at least 16 people
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.