6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 28, 2024
September 27, 2024
September 27, 2024
September 25, 2024
September 24, 2024
September 18, 2024
September 18, 2024
September 18, 2024
September 18, 2024

സാൻ ഫ്രാൻസിസ്കോയിൽ വെടിവെയ്പ്പ്; ഒമ്പത് പേർക്ക് പരിക്ക്

Janayugom Webdesk
സാന്‍ ഫ്രാന്സിസ്കോ
June 10, 2023 4:48 pm

സാൻ ഫ്രാൻസിസ്കോയിലെ മിഷൻ ഡിസ്ട്രിക്റ്റ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് വെടിവെയ്പ്പുണ്ടായത്. ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, വെടിയേറ്റവരെ സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിവെപ്പിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എല്ലാവരും പരുക്കുകളെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റിലൂടെ അറിയിച്ചു. വസ്ത്രവ്യാപാരിയായ ഡൈയിംഗ് ബ്രീഡ് സംഘടിപ്പിച്ച ബ്ലോക്ക് പാർട്ടി നടക്കുന്നതിന് പുറത്ത് രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. അതേസമയം ആരെയും അറസ്റ്റ് ചെയ്തതായി പൊലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish Summary:Shooting in San Fran­cis­co; Nine peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.