നിവിൻ പോളിയുടെയും ഷൂട്ടിംഗ്‌ സംഘത്തിന്റെയും പൊറോട്ടയും ഇറച്ചിയും മോഷ്ടിച്ചത്‌ ബിജെപിക്കാർ

Web Desk

കണ്ണൂർ

Posted on January 25, 2020, 1:45 pm

നിവിൻപോളി നായകനായുള്ള ‘പടവെട്ട്‌’ സിനിമയുടെ കാഞ്ഞിലേരിയിലെ ഷൂട്ടിങ്‌ ലൊക്കേഷനിൽനിന്ന്‌ പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ചത്‌ ബിജെപിക്കാർ ആണെന്ന്‌ തിരിച്ചറിഞ്ഞു. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഉൾപ്പടെ 80 പേർക്കുള്ള ഭക്ഷണമാണ്‌ കഴിഞ്ഞദിവസം രാത്രി പത്തോടെ കാറിലെത്തിയ നാലംഗ ബിജെപി സംഘം മോഷ്ടിച്ചത്‌.

ഭക്ഷണം കാണാതായതിനെ തുടർന്ന്‌ ചിത്രീകരണ സഹായികൾ അന്വേഷിച്ചപ്പോൾ സമീപത്തെ പറമ്പിൽ ഈ യുവാക്കൾ പൊറോട്ടയും കോഴിയിറച്ചിയും കഴിക്കുന്നത്‌ കണ്ടു. അതേസമയം ഇത്‌ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അടുത്തുള്ള അമൽ എന്ന യുവാവിനെ സംഘം മർദിച്ചു. ഇതിനെ തുടർന്ന്‌ പൊലീസ്‌ സ്ഥലത്തെത്തിയതോടെയാണ്‌ ഇവർ പിന്മാറിയത്‌. ഇവർക്കെതിരെ മാലൂർ പോലീസ്‌  കേസെടുത്തിട്ടുണ്ട്‌. കാഞ്ഞിലേരി സ്വദേശികളാണിവർ. ആക്രമണത്തിൽ പരിക്കേറ്റ അമൽ കൂത്തുപറമ്പ്‌ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

YOU MAY ALSO LIKE THIS VIDEO