വിലക്ക് നീങ്ങിയതോടെ സിനാമാക്കാരുടെ ഇഷ്ട ലൊക്കേഷനായ ഇടുക്കിയില്‍ സിനിമാ സെറ്റുകളും സജീവമായി. ഹൈറേഞ്ചിന്റെ പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ നിരവധി ചിത്രങ്ങളാണ് പിറവിയെടുക്കുന്നത്. ഇടുക്കിയിലെ തന്നെ നിരവധി കലാകാരന്മാര് വേഷമിടുന്ന എയ്ഡന്‍ എന്ന ചിത്രത്തിന്റേയും ചിത്രീകരണം പുരോഗമിക്കുകയാണ്.
കോവിഡില്‍ കുടുങ്ങിയ ലോകം തന്നെ നിശ്ചലമായതോടെ സിനാമാക്കാരുടെ ഭാഗ്യ ലൊക്കേഷനായ ഇടുക്കിയില്‍ ചിത്രീകരണത്തിന് തയ്യാറെടുത്തിരുന്ന നിരവധി സിനിമകളാണ് മുടങ്ങിയത്. എന്നാല്‍ നിലവില്‍ വിലക്ക് നീങ്ങിയതോടെ ഇടുക്കി വീണ്ടും വെള്ളിത്തിരയില്‍ വേഴമിടുകയാണ്. അടിമാലി, രാജാക്കാട് അടക്കമുള്ള ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ ചിത്രീകരണങ്ങളും പുരോഗമിക്കുന്നു. ചിലവ് ചുരുക്കി സിനിമയെടുക്കാം എന്നതും ഇടുക്കിയില്‍ നിര്‍മിച്ച സിനിമകള്‍ പരാജയപ്പെട്ടിട്ടില്ല എന്നതുമാണ് ഇടുക്കി വെള്ളിത്തിരയിലെ ഇഷ്ടലൊക്കേഷനാകാന് കാരണം.
ഇടുക്കിയില്‍ ചിത്രീകരിക്കുന്നു എന്നതിലുപരിയായി ഇടുക്കിയില്‍ നിന്നുള്ള നിരവധി കലാകാരന്മാര് വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രീകരണം പുരോഗമിക്കുന്ന എഡിറ്റ് ഹൗസ് മുവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എയ്ഡന്‍ എന്ന ചത്രത്തിനുണ്ട്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ മൂവിയായ എയ്ഡന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. കെ ആര് ശ്രീജിത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷിബു ആന്റണി നായകനായും കെ പി അനില്‍ പ്രധാനവേഷത്തിലും എത്തുന്നുണ്ട്.
English summary: Shooting started in Idukki after lockdown
You may also like this video: