Web Desk

കശ്മീര്‍

June 20, 2020, 11:13 am

ഇന്ത്യൻ അതിര്‍ത്തിയില്‍ പാക് ചാര ഡ്രോണ്‍ വെടിവെച്ചിട്ടു; ഡ്രോണിനകത്ത് യുഎസ് നിര്‍മിത ആയുധങ്ങള്‍

Janayugom Online

അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ചാര ഡ്രോണ്‍ വെടിവെച്ചിട്ടു. കശ്മീരിലെ കത്വയിലാണ് പാക് ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സെന വെടിവെച്ചിട്ടത്.

വെളുപ്പിന് അഞ്ച് മണിയ്ക്ക് ശേഷം ബിഎസ്എഫ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് അസ്വഭാവികമായി ഡ്രോണ്‍ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ഒൻപത് റൗണ്ട് വെടിവെയ്ച്ചാണ് ഡ്രോണ്‍ താഴെയിട്ടത്.


ഇന്ത്യൻ മേഖലയില്‍ ഡ്രാേണ്‍ 250 മീറ്റര്‍ കടന്നുകയറിയിരുന്നു. ഡ്രോണിനകത്ത് നിന്ന് യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

you may also like this video;