October 3, 2022 Monday

രണ്ടു മാസത്തിനു ശേഷം ഡാലസിലെ സ്ഥാപനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു

പി.പി. ചെറിയാന്‍
ഡാലസ്
May 2, 2020 12:29 pm

രണ്ടുമാസത്തോളം നിശ്ചലമായി കിടന്നിരുന്ന ഡാലസ് കൗണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളും സിനിമാശാലകളും റസ്റ്ററന്റുകളും മേയ് ഒന്നു മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചതായി ഡാലസ് കൗണ്ടി ജഡ്ജി അറിയിച്ചു. അതേസമയം,ഏപ്രിൽ 30ന് ഡാലസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം റെക്കോർഡിലെത്തി. വ്യാഴാഴ്ചമാത്രം 179 കോവിഡ് കേസുകളും അഞ്ചു മരണവും സംഭവിച്ചു. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിൽ അയവ്‍വരുത്തിയാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജഡ്ജി നിർദേശിച്ചു.

ഡാലസിൽ ഏപ്രിൽ 30വരെ 3531 കേസുകളും 104 മരണവും സംഭവിച്ചു. ഓരോ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ ശതമാനം 25 ആയി നിയന്ത്രിച്ചു. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ജോലിയിലേക്ക് മടങ്ങുന്നതിന് വിസമ്മതിക്കുന്ന 65 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ വേതനം നിഷേധിക്കപ്പെടില്ലെന്ന് ഗവർണർ ഉറപ്പു നൽകിയത് ആശ്വാസമായി. ഡാലസിലെ ടെന്നിസ് സെന്ററുകൾ, ഗൺ റേഞ്ച്, ഗോൾഫ് ഏരിയകൾ എന്നിവ മേയ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും.

Eng­lish Sum­ma­ry: shops open­ing in dalas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.