പ്രവാസികളുടെ ശ്രദ്ധയാകർഷിച്ച് ‘സ്വപിനഭൂമിയിൽ’

Web Desk
Posted on November 02, 2019, 7:00 pm

പ്രവാസലോകത്തേയ്ക്ക് എത്തിപ്പെടുന്ന ഏതൊരാളുടെയും സ്വപ്നങ്ങൾ തളിരിടുന്ന സ്വപ്ന ഭൂമിയാണ് അവിടം. അത്തരത്തിൽ പ്രവാസിയായി യുഎഇയിൽ എത്തുന്നയാളുടെ മനസ്സിൽ തെളിയുന്ന സുന്ദരമായ സ്വപ്ന സാക്ഷാത്കാരത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ഏടുകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ‘സ്വപ്ന ഭൂമിയിൽ’ എന്ന ഹ്രസ്വചിത്രം. ഷംനാദ് ഷബീർ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, ഷാജു ജലീൽ നിർമ്മിച്ച ‘സ്വപ്ന ഭൂമിയിൽ’ എന്ന ഹ്രസ്വചിത്രത്തിൽ ഷാജു ജലീൽ, അനന്തൻ കുനിയത്ത്, സ്വേത സുരാജ്, അമ്പിളി രാജേഷ്, ബേബി ലക്ഷ്മി ഭദ്ര, ബേബി പാർവ്വതി ബിജോയ് മുതലായവർ അഭിനയിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കി സിദ്ധാർത്ഥ പ്രദീപും, മനോഹരമായി സംയോജനം നിർവഹിച്ച് രാകേഷും, മനുവിന്റെ ഛായഗ്രഹണവും ഈ ചിത്രത്തെ കൂടുതൽ മികവുറ്റതാക്കിയിരിക്കുന്നു.