മദ്യപാനമല്ല, മാനവികതയാണ് മഹത്തരമെന്ന് തെളിയിക്കുകയാണ് “സമറിട്ടൻ” ഹ്രസ്വചിത്രം

Web Desk

ഷാജി ഇടപ്പള്ളി

Posted on May 16, 2020, 10:32 am

ലോക് ഡൗൺ കാലയളവിൽ മദ്യം ലഭ്യമല്ലാതായപ്പോൾ  മദ്യപാന ശീലമുള്ള ചെറുപ്പക്കാർ അനുഭവിക്കുന്ന മാനസികവിഭ്രാന്തികളും പിന്നെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും വ്യാജ മദ്യം സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടവും പ്രേക്ഷക മനസുകളെ ചിന്തിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയാണ് “സമറിട്ടൻ” എന്ന ഹ്രസ്വചിത്രം.

സുഹൃത്തിന്റെ പിതാവിന് മരുന്ന് വാങ്ങാൻ പണം നൽകി മദ്യപാനം അവസാനിപ്പിക്കുന്ന ചെറുപ്പക്കാരുടെ തീരുമാനത്തോടെ  മദ്യപാനമല്ല, മാനവികതയാണ് മഹത്തരമെന്ന സന്ദേശം   വെളിപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പേൾ ഷെൽ മീഡിയയുടെ ബാനറിൽ കെ.വി.സുരേഷ് സംവിധാനം ചെയ്ത “സമറിട്ടൻ” ഷോർട്ട് ഫിലിം സാജു നവോദയ യൂട്യൂബിൽ റിലീസ് ചെയ്തു.  വീക്കെയെസ് ഇലാംപിലാഡ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം വിനീത് സി.ടി.യാണ്.

ഷിഫാസ് ഹുസൈൻ  ചിത്രത്തിൻ്റെ സൗണ്ട് എഫെക്റ്റ്സും, ശബ്ദ മിശ്രണവും,പശ്ചാത്തലസംഗീതവും അമൽ കെ.എം  ഛായാഗ്രഹണ സഹായവും നിർവഹിച്ചിരിക്കുന്നു.മിമിക്രിയിലൂടെ ശ്രദ്ധേയനായി  ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള  സുബിൻ സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പ്രജീഷ് ഗോപാലകൃഷ്ണൻ, കെ.വി.സുരേഷ്, രാധാ സുകുമാരൻ, ബിനേഷ് സേവ്യർ, വിനീത് സി.ടി യും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ENGLISH SUMMARY:short film about alco­hol addic­tion