Web Desk

August 19, 2020, 8:32 pm

മഹാമാരിയെ ചെറുത്ത് തോല്‍പിക്കാന്‍ ഹ്രസ്വചിത്രം “ഡ്രീം കോവിഡ് 19”

Janayugom Online

കൊറോണ എന്ന മഹാമാരി നമ്മുടെ ജീവിതത്തിലേക്ക് കടന്നുപിടിച്ചതിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാമാരിയെ ചെറുത്ത് തോല്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത മൊത്തം.സുരക്ഷിതത്വത്തിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും അവബോധം ജങ്ങളിലേക്കെത്തിക്കുക എന്നതാണ് “ഡ്രീം കോവിഡ് 19” എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ദേശം.

പരീക്ഷണാടിസ്‌ഥാനത്തിൽ ഷൂട്ട് ചെയ്ത ചിത്രം പൂർണ്ണമായും കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എയ്റ്റീന്‍ മീഡിയ ഹൗസിന്റെ പ്രൊഡക്ഷനില്‍ രാഹുല്‍ രാധാകൃഷ്ണ കുറുപ്പാണ് സംവിധാനം. കഥ വിജീഷ് വി കെ ‚ഡിഒപി അജി ബോസ്കോ, ശബ്ദം റെനി. ചിത്രത്തില്‍  ശബരി ചന്ദ്രന്‍, അജി ബോസ്കോ, വിഷ്ണു വിഎസ്, സുഭാഷ് ആര്‍ കുറുപ്പ് എന്നിവരാണ് ആഭിനിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:short film about covid spread precauations
You may also like this video