പ്രണയം ഓർമ്മകളിൽ സൂക്ഷിക്കുന്നവർക്കായി, “വീണ്ടും ചില പ്രണയകാര്യങ്ങൾ”

Web Desk
Posted on March 08, 2020, 4:12 pm

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്കൂളിലോ കോളേജിലോ അയൽപക്കത്തോ അങ്ങനെ എവിടെയെങ്കിലും ഒരു പ്രണയം മൊട്ടിട്ടുണ്ടാകും. എന്നാൽ എല്ലാ പ്രണയവും സഫലമാകണമെന്നില്ല. അത് ഒരു നോവോർമ്മയായി നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകും. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അതോർത്തെടുക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന ഒരു വിങ്ങല്‍ തന്നെയാണ് പല പ്രണയങ്ങളുടെയും അടയാളം.

എന്തിനെയും സ്വന്തമാക്കുന്നത് വരെയെ അതിനോട് ഒരു ആസക്തി ഉണ്ടാകൂ. എന്തോക്കെയോ ആണെന്ന് തോന്നിയ നാം അവസാനം ഒന്നുമല്ലാതാകും. ജീവിതം അങ്ങനെയാണ്. കൈവിട്ടു കളഞ്ഞത് എത്രത്തോളം വിലപ്പെട്ടതാണെന്ന തിരിച്ചറിവ് പിന്നീടാവും ഉണ്ടാവുക. അപ്പോഴേക്കും കൈവിട്ടു കളഞ്ഞതിനെ ഓർത്ത് വിലപിക്കേണ്ടി വരും.

പ്രണയിച്ചവർക്ക് ഓർമ്മകളിലേക്ക് ചേക്കേറാനും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്ക് കൂടുതൽ പ്രണയിക്കാനും പ്രണയിക്കാത്തവർക്ക് പ്രണയിക്കാനും ഒക്കെയായി പ്രേഷകർക്ക് മുന്നിൽ എത്തിയിരിക്കുന്ന ഷോർട്ട് ഫിലിമാണ് “വീണ്ടും ചില പ്രണയകാര്യങ്ങൾ”. സ്കൂൾ കാലത്തിലെ പ്രണയം അവതരിപ്പിക്കുന്ന ചിത്രം പ്രേഷക ശ്രദ്ധനേടി മുന്നേറുകയാണ്.

ഒരു കുഞ്ഞ് കൂട്ടായ്മയിലൊരുങ്ങിയ ചിത്രം ഒരു ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. മഹേഷ് തമ്പുവിന്റെ സംവിധാനത്തിൽ പിറന്ന ചിത്രതിന് സംഗീതമൊരുക്കിയിരിക്കുന്നത് നിഖിൽ മാധവ് ആണ്.

you may also like this video;