28 March 2024, Thursday

Related news

March 14, 2024
March 2, 2024
December 15, 2023
September 5, 2023
August 1, 2023
July 7, 2023
May 2, 2023
March 8, 2023
February 16, 2023
January 5, 2023

ലോക റെക്കോർഡിന്റെ നിറവിൽ “കുട്ടി ദൈവം“; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു…

Janayugom Webdesk
തിരുവനന്തപുരം
September 25, 2021 8:01 pm

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ഫിലിം എന്ന ലോക റെക്കോർഡ് കരസ്ഥമാക്കിയ ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച “കുട്ടി ദൈവം” എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവർത്തകർക്കുള്ള വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബർ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഏരീസ് പ്ലസ് എസ്എല്‍ സിനിമാസില്‍ നടന്നു. ചടങ്ങിൽ ബഹു. സാംസ്കാരിക‑സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാഥിതിയായിരുന്നു.
വിശപ്പിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ചിത്രം ലോക റെക്കോർഡിൻ്റെ നിറവിൽ നിൽക്കുന്നതിൽ അത്ഭുതപെടാനില്ല എന്നാണ് മന്ത്രിയുടെ വാക്കുകൾ.

ഓരോ സീനുകളും ഒറ്റ ഷോർട്ടിൽ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തിൽ കാണിക്കാത്ത രീതിയിലാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നായിക കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് കൃപാ പ്രകാശാണ്

മാധ്യമ പ്രവർത്തകൻ സജീവ് ഇളമ്പൽ തിരക്കഥ രചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാതന്തു സംവിധായകനായ ഡോ. സുവിദ് വിൽസന്റേത് തന്നെയാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനൽ ലസ്റ്റർ ആണ്. എഡിറ്റർ‑നിഹാസ് നിസാർ, ആർട്ട്- ഓമനക്കുട്ടൻ, മേക്കപ്പ്- നിഷ ബാലൻ, കോസ്റ്റ്യൂം- രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ- റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ‑വിവേക് എംഡി, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്- അരുൺ ടിപി, ഡബ്ബിംഗ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം വിജയദശമി ദിവസം വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്യും.

ബഹു. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു ചിത്രത്തിൻ്റെ സംവിധായകൻ വേൾഡ് റെക്കോർഡ് ഏറ്റുവാങ്ങിയിരുന്നു.

ചടങ്ങിൽ ഡോ.സുവിദ് വിൽസൺ, പ്രജോദ് കലാഭവൻ, സജീവ് ഇളമ്പൽ, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുരുക്കൾ, മാസ്റ്റർ കാശിനാഥൻ കൃപ പ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.

Eng­lish sum­ma­ry; short film world record

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.