ഐ​എ​എ​സു​കാ​ർക്ക് ക്ഷാമം; 1496 ഐ​എ​എ​സ് ഒ​ഴി​വു​ക​ൾ

Web Desk
Posted on February 08, 2018, 10:05 am

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 1496 ഐ​എ​എ​സ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ 231 ഐ​എ​എ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ത​സ്തി​ക​കകളാണുള്ളത്. ഇപ്പോള്‍ 150 ഓ​ഫീ​സ​ര്‍​മാ​രാ​ണു​ള്ള​ത്. രാ​ജ്യ​ത്തൊ​ട്ടാ​കെ 6500 ഐ​എ​എ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഒഴിവുകള്‍ ഉള്ളപ്പോള്‍ 5004 ഓ​ഫീ​സ​ര്‍​മാ​ര്‍ മാ​ത്ര​മാണ് ഇപ്പോഴുള്ളത്. ബു​ധ​നാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ പേ​ഴ്സ​ണ​ല്‍ വ​കു​പ്പു സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് എ​ഴു​തി ത​യാ​റാ​ക്കി ന​ല്‍​കി​യ മ​റു​പ​ടി​യിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 621 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ 515 പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ബീ​ഹാ​റി​ൽ 342 പേ​രു​ടെ ഒ​ഴി​വു​ള്ള​പ്പോ​ൾ 243, പ​ശ്ചി​മ​ബം​ഗാ​ളി​ൽ 359 പേ​ർ വേ​ണ്ടി​ട​ത്ത് 289, രാ​ജ​സ്ഥാ​നി​ൽ 313 വേ​ണ്ടി​ട​ത്ത് 243, ജാ​ർ​ഖ​ണ്ഡി​ൽ 215 വേ​ണ്ടി​ട​ത്ത് 144, ഹ​രി​യാ​ന​യി​ൽ 205 വേ​ണ്ടി​ട​ത്ത് 241, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 147 വേ​ണ്ടി​ട​ത്ത് 115, ജ​മ്മു കാ​ഷ്മീ​രി​ൽ 137 വേ​ണ്ടി​ട​ത്ത് 91, നാ​ഗാ​ലാ​ൻ​ഡി​ൽ 94 വേ​ണ്ടി​ട​ത്ത് 67, സി​ക്കി​മി​ൽ 48 വേ​ണ്ടി​ട​ത്ത് 37, തെ​ലു​ങ്കാ​ന​യി​ൽ 208 വേ​ണ്ടി​ട​ത്ത് 130, പ​ഞ്ചാ​ബി​ൽ 221 വേ​ണ്ടി​ട​ത്ത് 182, ച​ത്തീ​സ്ഗ​ഡി​ൽ 193 വേ​ണ്ടി​ട​ത്ത് 154 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

നേ​രി​ട്ടു​ള്ള ഐ​എ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളു​ടെ എ​ണ്ണം സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 180 ആ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​താ​ണ് ഒ​ഴി​വു​ക​ൾ​ക്കു പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.