18 April 2024, Thursday

Related news

April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023
November 24, 2023

കൂട്ടിക്കല്‍ ദുരന്തം: ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി എഐവൈഎഫ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്

Janayugom Webdesk
കോട്ടയം
October 21, 2021 6:05 pm

ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലും വിവിധ മേഖലകളിലും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്നും നാളെയുമായി നടത്താനിരുന്ന എഐവൈഎഫ് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പരിപാടികള്‍ വെട്ടിച്ചുരുക്കി. ഉപേക്ഷിക്കപ്പെട്ട സമ്മേളനദിവസത്തെ പരിപാടികള്‍ക്കായി നിശ്ചയിച്ചിരുന്ന ചിലവ് തുക ദുരിതബാധിതപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റ് വയ്ക്കാനും തീരുമാനിച്ചു. ഇതോടെ രണ്ട് ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന സമ്മേളനം ഒരു ദിവസത്തേക്കാക്കി ചുരുക്കി. 

ഇന്ന് വൈകുന്നേരം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന പൊതു സമ്മേളനമാണ് മാറ്റി വച്ചത്. ശനിയാഴ്ച പ്രതിനിധി സമ്മേളനം മാത്രം നടക്കും. 23ന് രാവിലെ 10ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് ദേശീയ സെക്രട്ടറിയും സംസ്ഥാന റവന്യൂവകുപ്പ് മന്ത്രിയുമായ അഡ്വ കെ രാജന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പിഎസ്എം ഹുസൈന്‍, അ‍ഡ്വ പി ഗവാസ്, വൈസ് പ്രസിഡന്റ് സി കെ ആശ എംഎല്‍എ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, മഹിള സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എബി കുന്നേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ് ഭാവി പ്രവര്‍ത്തന പരിപാടി അവതരിപ്പിക്കും.
eng­lish sum­ma­ry; short­ened AIYF Kot­tayam Dis­trict Conference
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.