Web Desk

ന്യൂ ജേഴ്‌സി

May 04, 2021, 10:59 am

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം

Janayugom Online

കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വ്യത്യസ്തമായ ആശയുവുമായി ന്യൂ ജേഴ്‌സി. മെയ് മാസത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ന്യൂ ജേഴ്‌സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി വ്യക്തമാക്കി. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി കഴിഞ്ഞ ദിവസം ന്യൂ ജേഴ്‌സി ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്‌സിക്കാര്‍ക്കാണ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കോവിഡ് വാക്സിന്റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്‌സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് വിപുലമായ പദ്ധതികളാണ് ന്യൂജേഴ്‌സി ഭരണകൂടം സ്വീകരിക്കുന്നത്.
ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി. പ്രാന്ത പ്രദേശങ്ങളിലും വാക്സിന്‍ സംബന്ധിച്ചുള്ള വിവരം എത്തിക്കാനും ന്യൂ ജേഴ്സി ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ചവരെയുള്ള കണക്കുപ്രകാരം ന്യൂ ജേഴ്സിയിലെ 37 ശതമാനം ആളുകള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 

Eng­lish summary:Shot and a Beer pro­gram to encour­age vac­ci­na­tion in New Jersey
You may also like this video: