Web Desk

ചണ്ഡീഗഢ്

January 17, 2020, 3:15 pm

സഹോദര പുത്രൻ വെടിയുതിർത്തു: തലയിലേറ്റ മുറിവുമായി യുവതി ഏ​ഴു കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് പൊ​ലീ​സ് സ്റ്റേഷനിൽ

Janayugom Online

ത​ല​യി​ലും മു​ഖ​ത്തും വെ​ടി​യേ​റ്റ മു​റി​വു​മാ​യി വീ​ട്ട​മ്മ ഏ​ഴു കി​ലോ​മീ​റ്റ​ര്‍ കാ​ര്‍ ഓ​ടി​ച്ച്‌ പ​രാ​തി ന​ല്‍​കാ​ന്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍. പ​ഞ്ചാ​ബി​ലെ മു​ക്സ​ര്‍ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സുമിത് കൗര്‍ എന്ന സ്ത്രീക്കു നേരെയാണ് ആക്രമണമുണ്ടായത്. ഭൂ​മി കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ മ​ക​നു​മെ​തി​രെ പ​രാ​തി ​ന​ല്‍​കാ​നാ​ണ് നാ​ല്‍​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ വീ​ട്ട​മ്മ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍‌ എത്തിയത്.

സ​ഹോ​ദ​രന്റെ മ​ക​നാ​ണ് ത​നി​ക്കും ത​ന്റെ അ​മ്മ സു​ഖ്ബീ​ന്ദ​ര്‍ കൗ​റി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് സു​മി​ത് കൗ​ര്‍ പ​റ​ഞ്ഞു. ആക്രമണത്തിൽ സുമിതിന്റെ തലയിലും മുഖത്തുമായി മൂന്നു വെടിയുണ്ടകൾ തറച്ചുകയറി. തുടർന്ന് സഹോദരനും മകനുമെതിരെ പരാതി നൽകാൻ മുഖത്തും തലയിലും തറച്ച വെടിയുണ്ടകളുമായി സുമീത് ഏഴുകിലോമീറ്ററോളം വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി. അമ്മ സുഖ്ബിന്ദറിന് ഒപ്പമാണ് സുമിത് സ്റ്റേഷനിലെത്തിയത്. ആക്രമണത്തിൽ സുഖ്ബിന്ദറിനും പരിക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്നും വെ​ടി​യു​ണ്ട​ക​ള്‍ നീ​ക്കം ചെയ്തു.

അച്ഛന്റെ മരണശേഷം, തനിക്കും അമ്മയ്ക്കും 16 ഏക്കർ ഭൂമി ലഭിച്ചു. ഈ ഭൂമി കൈക്കലാക്കാൻ സഹോദരൻ ഹരിന്ദർ ശ്രമിക്കുകയാണെന്നും സു​മി​ത് ആരോപിച്ചു. മുമ്പും ഹരിന്ദറും മകനും ചേർന്ന് തന്നെ വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സുമിത് പറഞ്ഞു.