രാജ്യതലസ്ഥാനത്ത് നടുറോഡിൽ വെടിവയ്പ്പ്. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളെയാണ് ആക്രമി സംഘം തടഞ്ഞ് നിർത്തി വെടിവച്ചത്. മൂന്ന് ബൈക്കുകളിലായെത്തിയ ആക്രമി സംഘം 10 പ്രാവശ്യം നിറയൊഴിച്ചു.
കേശോപുർ മാണ്ഡിയുടെ മുൻ ചെയർമാൻ അജയ് ചൗധരി, സഹോദരൻ ജസ്സ ചൗധർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
English summary;shot On road; Injury to brothers
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.