Friday
06 Dec 2019

പാകിസ്ഥാനെന്ന ‘ഈ ഭീകര രാജ്യത്തു നിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്ന’ കമന്‍റിന് ആമിറിന്‍റെ ലൈക്ക്?

By: Web Desk | Monday 29 July 2019 6:33 PM IST


ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് ആമിര്‍ വീണ്ടും വിവാദക്കുരുക്കില്‍. പാകിസ്ഥാനെ ‘ഭീകര രാഷ്ട്രം’ (Terrorist Country) എന്നു വിശേഷിപ്പിച്ച ഒരു കമന്റിന് ആമിര്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നാണ് വിവാദത്തിലേക്കു നീങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിനു ശ്രമിക്കുന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടിനെ ബന്ധപ്പെട്ടുള്ള പോസ്റ്റിനു താഴെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

പാകിസ്ഥാനിലെ ക്രിക്കറ്റ് കോളമിസ്റ്റ് സാജ് സാദിഖ് ആമിറിനെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ആമിറിനെ കുരുക്കിയത്. സാജിന്റെ കുറിപ്പ് വായിക്കാം:

‘മുഹമ്മദ് ആമിര്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി ശ്രമം നടത്തുന്നതിനെ ചിലര്‍ വലിയ സംഭവമാക്കി മാറ്റുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ആമിറിന് അവകാശമുണ്ട്. അതിന്റെയര്‍ഥം അദ്ദേഹം തുടര്‍ന്ന് പാകിസ്ഥാനുവേണ്ടി കളിക്കില്ല എന്നല്ല’.

പോസ്റ്റിനു താഴെ അഭിഷേക് ബിന്‍ഡാല്‍ ‘ഭീകര രാഷ്ട്രം’ എന്നും ‘ഈ ഭീകര രാജ്യത്തുനിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു’ എന്ന് വിശേഷിപ്പിച്ചായിരുന്നു കമന്റ്. ഈ കമന്റിന് ആദ്യം ‘ലൈക്കടിച്ച’ ആമിര്‍, സംഭവം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ കമന്റ് ‘അണ്‍ലൈക്ക്’ അടിച്ച് മുങ്ങി. മാത്രമല്ല, കമന്റിട്ട അഭിഷേക് ബിന്‍ഡാലിനെ ട്വിറ്ററില്‍ ‘ബ്ലോക്കും’ ചെയ്തു. ഇക്കാര്യം ബിന്‍ഡാല്‍ ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

കമന്റ് ആമിര്‍ ലൈക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത മറ്റൊരാളാണ് സംവഭം ട്വിറ്ററില്‍ വൈറലാക്കിയത്. ഈ കമന്റ് ആദ്യം ലൈക്ക് ചെയ്ത അഞ്ചു പേരില്‍ ഒരാളാണ് ആമിറെന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍നിന്നു വ്യക്തമാകുന്നത്.

You May Also Like This:

Related News