നിർഭയ കേസ് : നിലപാട് വ്യക്തമാക്കി മാതാപിതാക്കൾ രംഗത്ത്

Web Desk
Posted on December 06, 2019, 5:43 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശർമയുടെ ദയാഹർജി തള്ളണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിർഭയയുടെ മാതാപിതാക്കളുടെ കത്ത് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രാഷ്ട്രപതിക്ക് രാഷ്ട്രപതിക്ക് ശുപാർശ നൽകിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാശ അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.

you may also like this video

2012ലാണ് ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗം നടന്നത്.രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം അനുവദിക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനില്‍ സംസാരിക്കവേ വ്യക്തമാക്കിയിരുന്നു. നീതി വൈകിക്കുവാനുള്ള പ്രതിയുടെ ശ്രമമാണ് ദയാഹര്‍ജിയെന്ന് നിർഭയയുടെ മാതാപിതാക്കൾ വ്യക്തമാക്കി.