ഷഹീൻബാഗിൽ ബിരിയാണി വിതരണം: പരാമർശത്തിനെതിരെ ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

Web Desk

ന്യൂഡൽഹി

Posted on February 07, 2020, 5:57 pm

ഷഹീന്‍ബാഗ് സമരക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഷാഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്നായിരുന്നു യോഗി പറഞ്ഞത്.ഡൽഹിക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത അരവിന്ദ് കെജ്രിവാള്‍ ഷാഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ആദിത്യനാഥ് ഇത്തരമൊരു പരാമർശം നടത്തിയത്. ഇത്തരം പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ് ആദിത്യനാഥ് ചെയ്തിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

Eng­lish Sum­ma­ry: show cause notice against yogi adithya nath

You may also like this video