23 April 2024, Tuesday

ഖുര്‍ആന്‍, ഈന്തപ്പഴക്കേസ് പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടീസ് നല്‍കും

Janayugom Webdesk
കൊച്ചി
September 8, 2021 3:40 pm

നയതന്ത്ര ചാനല്‍ വഴിയുള്ള ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ്. കെ.ടി ജലീല്‍ എംഎല്‍എയുടെ ഉള്‍പ്പെടെ മൊഴിയെടുത്ത എല്ലാവര്‍ക്കും നോട്ടീസ് അയക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഖുര്‍ആനും ഈന്തപ്പഴവും കടത്തിയത് ഉന്നതരുടെ അറിവോടെയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ ആരെയൊക്കെ പ്രതി ചേര്‍ക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും കസ്റ്റംസ് അറിയിച്ചു. നികുതി വെട്ടിച്ചാണ് ഉദ്യോഗസ്ഥരുടെ അറിവോടെ നയതന്ത്ര ചാനല്‍ വഴി ഇവ കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ENGLISH SUMMARY;Showcause notice will be issued soon to the accused in the Qur’an and date case
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.