സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തുന്നതും കുറ്റമെന്ന് കോടതി

Web Desk
Posted on September 21, 2019, 9:53 pm

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരേ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദിന്റേതാണ് നിര്‍ദ്ദശം. 2014ല്‍ ഡല്‍ഹി പോലീസില്‍ യുവതി രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു മജിസ്‌ട്രേറ്റ്.

ഭര്‍തൃസഹോദരന്‍ തനിക്കുനേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ ഐ.പി.സി. 509,323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വത്തുത്തര്‍ക്കത്തിന്റെ ഭാഗമായാണ് ഈ കള്ളപരാതി നല്‍കിയതെന്നുമാണ് പ്രതിയുടെ വാദം.