പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി

February 20, 2020, 6:44 pm

ശ്രീ ശ്രീനിവാസന്‍ ഡി സി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ചീഫ് ജഡ്ജി

Janayugom Online

ഇന്ത്യന്‍ അമേരിക്കന്‍ ജ്യൂറിസ്റ്റ് ശ്രീ ശ്രീനിവാസനെ (52) ഡി സി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ചീഫ് ജഡ്ജിയായി നിയമിച്ചു. ഫെബ്രുവരി 12 നാണ് രാജ്യത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ കോടതിയുടെ ചീഫ് ജഡ്ജിയായി ശ്രീ ശ്രീനിവാസന് നിയമനം ലഭിച്ചത്. ഇതേ സ്ഥാനത്ത് നിയമിക്കാനാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ കൂടിയാണ് ശ്രീനിവാസന്‍.

2018 ല്‍ ഡൊണാള്‍ഡ് ട്രംമ്പ് ഇന്ത്യന്‍ അമേരിക്കന്‍ ജ്യൂറിസ്റ്റ് നയോമി റാവുവിനെ ഇതേ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചുവെങ്കിലും അംഗീകാരം ലഭിച്ചില്ല.സ്റ്റാന്‍ഫോര്‍ഡ് ലൊ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ ശ്രീനിവാസന്‍ 2013 മുതല്‍ ജഡ്ജിയായി സേവനം അനുഷ്ടിക്കുകയായിരുന്നു. ഒബാമയായാണ് നിയമനം നല്‍കിയത്. ഇന്ത്യയിലെ ചണ്ഡീഗഡിലായിരുന്നു ശ്രീയുടെ ജനനം.

1960 ലാണ് ശ്രീയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവ് യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സസിലെ മാത്തമാറ്റിക് പ്രൊഫസറായിരുന്നു. മാതാവ് സരോജ കാന്‍സസ് സിറ്റി ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യാപികയായിരുന്നു. 2013 മെയില്‍ സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും ഒഴിവായതിന് ശേഷമാണ് ഡി സി സര്‍ക്യൂട്ട് കോര്‍ട്ടില്‍ നിയമിതനായത്.

Eng­lish Sum­ma­ry: Shri Srini­vasan is the Chief Jus­tice of the DC Cir­cuit Court of Appeals