സ്വന്തം ലേഖകൻ

 കൊച്ചി

September 22, 2020, 9:21 pm

ബംഗളൂരു സ്ഫോടനത്തിന് ശേഷം ഷുഹൈബ് രക്ഷപ്പെട്ടത് പാകിസ്ഥാനിലേക്ക്

Janayugom Online

ഇന്ത്യൻ മുജാഹിദീനിൽ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ൽ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാകിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നുവെന്ന് എൻഐഎ. ബംഗളുരു സ്ഫോടനക്കേസിൽ പിടികിട്ടാൻ ബാക്കിയുള്ള ഏക പ്രതികൂടിയാണ് എൻഐഎ കഴി‍ഞ്ഞ ദിവസം റിയാദിൽ നിന്ന് പിടികൂടിയ ഷുഹൈബ്. പാകിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണ് ഇയാളെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ നിന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചു. തുടർന്നാണ് അവിടെ പിടികൂടാൻ നീക്കം നടത്തിയത്. ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി ഭീകരവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2008 ജൂലായ് 25‑നാണ് ബംഗളൂരുവിൽ ഒൻപതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്.

സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബംഗളൂരു പ്രത്യേക കോടതിയിൽ അന്തിമഘട്ടത്തിലാണ്. പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേസിൽ 31-ാം പ്രതിയാണ്. കേസിലെ നാലു പ്രതികൾ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ 32 പ്രതികളിൽ 26 പേരും മലയാളികളാണ്. കേസിൽ ഏഴു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എട്ടിലധികം സ്ഫോടനക്കേസുകളിൽ ഷുഹൈബ് ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്ഫോടനക്കേസുമായി ഇയാൾക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.

പ്രതികളെ പിടികൂടാനായത് എൻഐഎ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ പ്രത്യേക സംഘം രണ്ടാഴ്ച സൗദിയിൽ തങ്ങി നടത്തിയ നീക്കത്തിനൊടുവിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. റിയാദിൽനിന്ന് ലുക്ക് ഔട്ട് സർക്കുലർ നൽകിയതുമുതൽ റോ നിരീക്ഷണം ഇവർക്കുമേൽ ഉണ്ടായിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന ഷുഹൈബ്, ലഷ്കർ ഇ തോയ്ബ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസിനൊപ്പമാണ് എൻഐഎയുടെ പിടിയിലായത്. ഭീകരവാദക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ രൂപീകരിച്ചതാണ് ഇന്ത്യൻ മുജാഹിദ്ദീൻ. ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകർ കൂടിയാണ്.

eng­lish sum­ma­ry; Shuhaib escaped to Pak­istan after the Ban­ga­lore blasts

You may also like this video;