May 28, 2023 Sunday

Related news

May 18, 2023
May 11, 2023
May 6, 2023
May 3, 2023
May 3, 2023
April 24, 2023
April 19, 2023
April 11, 2023
April 8, 2023
March 8, 2023

ഷുഹൈബ് വധക്കേസ്: ഗുണ്ടത്തലവൻമാരെ സംരക്ഷിക്കുന്ന നടപടി പൊലീസിനില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 3, 2023 10:58 am

ഷുഹൈബ് വധക്കേസില്‍ ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്ന നടപടി പൊലീസിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. കേസില്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി. നീതിയുക്തമായ അന്വേഷണമാണ് നടന്നത്. കേസിലാകെ 17 പ്രതികളാണുള്ളത്. പ്രതികളെയും സഹായിച്ചവരെയും പിടികൂടി. കേസില്‍ കുറ്റപത്രം സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേസ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം സിബിഐയ്ക്ക് വിടാൻ ശുഹൈബിന്റെ കുടുംബം ആവശ്യപെട്ടിരുന്നു. സുപ്രീം കോടതിയിൽ പോയിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. നൂറ് ശതമാനവും നിയമപരമാണ് നടപടികളുണ്ടായത്. കേസില്‍ സമയബന്ധിതമായ അന്വേഷണം പോലീസ് നടത്തി. ഗൂഡലോചനയിൽ പങ്കെടുത്തവരെ പിടികൂടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെയാണ് അന്വേഷണം നടത്തിയത്. സഭ നിർത്തി വെച്ചു ചർച്ച ചെയ്യേണ്ട കാര്യമില്ല. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. തെറ്റുതിരുത്താൻ ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ നടപടിയെടുക്കുമെന്നും പാർട്ടി വിരുദ്ധ നിലപാട് കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Shuhaib mur­der case: Chief Min­is­ter says the police have no action to pro­tect the gangsters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.