പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

Web Desk
Posted on February 27, 2018, 10:33 am

തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

സ​ഭ മാ​ന്യ​മാ​യി ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ അ​തി​ന് ത​യ്യാ​റാ​യി​ല്ല.

ധ​ന​വി​നി​യോ​ഗ ബി​ൽ നിയമസഭയിൽ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കി.

അ​ൽ​പ​നേ​ര​ത്തി​ന് ശേ​ഷം നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ സഭ പി​രി​യു​ക​യാ​യി​രു​ന്നു.

ഇന്നലെയും സഭ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നേരത്തേ പിരിഞ്ഞിരുന്നു.