Saturday
16 Feb 2019

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പി ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി

By: Web Desk | Monday 11 February 2019 4:23 PM IST

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കൊലക്കുറ്റവും ഗൂഡാലോചനകുറ്റവും ചുമത്തി. ടി വി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 20ന് നടന്ന എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിപിഎം ജില്ല സെക്രട്ടറിക്കും എംഎല്‍എക്കുമെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പട്ടുവം അരിയില്‍ സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കാനെത്തിയ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് അക്രമിച്ചതിനെ തുടര്‍ന്നാണ് കീഴറയില്‍ വെച്ച് ഷുക്കൂറിനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത് എന്നാണ് കേസ്.