എന്റെ മീശ എനിക്ക് ഒരുപാട് ഇഷ്ടം ആണ്, എനിക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാ?പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഷൈജ

Web Desk
Posted on July 29, 2020, 12:00 pm

മനുഷ്യനായി പിറന്നവരില്‍ ഒരു 90 ശതമാനം ആളുകളും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഉളളവരാണ്. മുഖത്ത് ചെറിയ ഒരു മുഖകുരുവോ, എന്തെങ്കിലും പാടുകളോ വന്നാല്‍ പോലും സഹിക്കാത്തവരാണ് മിക്കവരും. അതിനിടയിലാണ് മീശ പെണ്ണിന് അലങ്കാരമായി കണ്ടുകൊണ്ട് അത് ലോകത്തോട് വിളിച്ചു പറയുകയാണ് ഷൈജ എന്ന കോളയാട് സ്വദേശി.

എന്റെ മീശ എനിക്ക് ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാ? ആര് പറഞ്ഞാലും ഞാൻ എന്റെ മീശ കളയില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഈ കണ്ണൂര്‍ക്കാരി.

കൗമാരകാലത്ത് വളരെ ചെറിയ മീശയേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് കട്ടി കൂടിയത്. ഞാനത് കളയാൻ നിന്നില്ല. എനിക്കെന്റെ മീശ ഇഷ്ടപ്പെട്ടു. വായയുടെ അവിടേക്ക് വളരുമ്പോൾ ആണുങ്ങൾ ചെയ്യുന്നത് പോലെ വെട്ടിയൊതുക്കും.അതല്ലാതെ മീശ കളയണമെന്ന് തോന്നിയിട്ടേയില്ല. എന്റെ വീട്ടുകാർക്കും ഭർത്താവിനും മകൾക്കുമൊന്നുമില്ലാത്ത പ്രശ്നമാണ് നാട്ടുക്കാര്‍ക്ക്.

ഒരു മീശയല്ലേ ചേട്ടാ… മൂക്കിന് കീഴെയുള്ള കുറച്ച് രോമങ്ങൾ… അതിന്റെ പേരിൽ എന്തിനാണീ പുകില്? എന്റെ മീശ എന്റെ മേൽവിലാസമാണ്. എന്റെ മറ്റേത് ശരീരഭാഗങ്ങളേയും പോലെ എനിക്ക് പ്രിയപ്പെട്ടതാണ്. അതിന്റെ മേൽ കത്തിവയ്ക്കാൻ തൽക്കാരം താൽപര്യമില്ല. പിന്നെ പിസിഒഡിയുടെ പേരിൽ പൊങ്ങിവന്നതൊന്നുമല്ല കേട്ടോ മീശ…എന്നും ഷൈജ പറയുന്നു.

ആളുകള്‍ മീശക്കാരിയെന്ന് കളിയാക്കി വിളിക്കാറുണ്ട്. പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആളുകള്‍ തുറിച്ചു നോക്കാറുണ്ട്. കമന്റ് അടിക്കാറുണ്ട്. പക്ഷേ ഷൈജ അതൊന്നും കാര്യമായിട്ട് എടുക്കുന്നില്ല. ഇനി എന്തൊക്കെ പ്രശ്നങ്ങള്‍ വന്നാലും മീശ കളയില്ലെന്ന ഉറച്ച നിലപാടിലാണ് ഷൈജ.

ENGLISH SUMMARY: shy­ja says about her mous­tache

YOU MAY ALSO LIKE THIS VIDEO