Web Desk

തൃശൂര്‍

February 18, 2020, 4:54 pm

തൃശൂരിൽ നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പ്രതി ഷൈലജയ്ക്ക് ജീവപര്യന്തം

Janayugom Online

വീട്ടുകാരോടുളള മുന്‍ വൈരാഗ്യം വച്ച്‌ നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. 2016 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും നാലു വയസുകാരി മേബയെ, വീട്ടുകാരോടുളള മുന്‍ വൈരാഗ്യത്തില്‍ ബന്ധുകൂടിയായ ഷൈലജ മണലി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്.

മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികള്‍ തട്ടിക്കൊണ്ടുപോയതായി ഷൈലജ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വിചാരണക്ക് ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളിലൂടെ സഞ്ചരിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി. മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry: Shy­la­ja gets life sen­tence in 4 year old girls  mur der thrissur

You may also like this video